അജിത് പവാർ മുഖ്യമന്ത്രിയായാൽ ആദ്യം ഹാരം ഞാൻ അണിയിക്കും; പരിഹാസിച്ച് സുപ്രിയ സുളെ

അജിത് പവാർ മുഖ്യമന്ത്രിയായാൽ ആദ്യം ഹാരം താൻ അണിയിക്കുമെന്ന് പരിഹാസിച്ച് സുപ്രിയ സുളെ എംപി. ”അജിത് പവാറിനെ മുഖ്യമന്ത്രിയാക്കുമെന്നാണ് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് പ്രഖ്യാപിച്ചിരിക്കുന്നത്. അതൊന്നു കാണണം. അങ്ങനെ സംഭവിച്ചാൽ ആദ്യം ഞാൻ ഹാരമണിയിക്കും. അദ്ദേഹം എന്റെ സഹോദരനാണല്ലോ” സുപ്രിയ പറഞ്ഞു. 

 

അധികാരം പിടിച്ചെടുക്കാനായി ബിജെപി പറത്തിവിടുന്ന ബലൂണുകളാണ് മുഖ്യമന്ത്രിസ്ഥാന വാഗ്ദാനം പോലുള്ളവയെന്നും സുപ്രിയ പരിഹസിച്ചു. എൻസിപിയിൽ ശരദ് – അജിത് വിഭാഗങ്ങൾ തമ്മിൽ പോരു ശക്തമാകുന്നതിനിടെ എൻസിപി വനിതാവിഭാഗം പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു സുപ്രിയ.

”മറ്റു പാർട്ടികൾക്കുള്ളിൽ ആഭ്യന്തരകലഹം ഉണ്ടാക്കി അവയെ തകർത്ത് അധികാരം പിടിക്കുക ബിജെപിയുടെ രീതിയാണ്. ശിവസേനയിലും എൻസിപിയിലും അതു പരീക്ഷിച്ചു. പവാർ കുടുംബത്തിലും അവർ അത്തരം പരീക്ഷണം നടത്തുന്നുണ്ട്. എന്നാൽ, തങ്ങൾ അതിൽ വീഴാൻ പോകുന്നില്ല. പോരാട്ടം ആശയപരമാണ്. ബിജെപിയാണ് പ്രധാന ശത്രു” സുപ്രിയ പറഞ്ഞു. നേതാക്കൾ ബിജെപിയോടു കൈകോർക്കുന്നതു കണ്ട് ആരും ആശങ്കപ്പെടേണ്ടതില്ലെന്നും വോട്ടർമാർ തങ്ങൾക്കൊപ്പമുണ്ടെന്നും ശരദ് പവാർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *