കെ ടി ജലീലിന് മറുപടിയുമായി പി ‌കെ ഫിറോസ്; ഇന്ന് വരെ ഒരു ഇ ഡിയുടെ മുന്നിലും ഹാജരായിട്ടില്ല, പോകേണ്ടിവന്നാൽ ഇക്കയെപോലെ തലയിൽ മുണ്ടിട്ട് പോകില്ല

കത്‌വ ഫണ്ട് തട്ടിപ്പ് കേസിൽ പോലീസ് റിപ്പോർട്ട് കോടതി തള്ളുകയും പ്രതികൾക്ക് സമൻസ് അയക്കാൻ ഉത്തരവായെന്നുമുള്ള കെ ടി ജലീൽ എം എൽ എയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് രം​ഗത്ത്. കെ ടി ജലീലും വി അബ്ദുറഹ്മാനും സി പി എമ്മും പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും സത്യം തല ഉയർത്തി നിന്നുവെന്നും കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷവും ഇറക്കിയെന്നും പി കെ ഫിറോസ് പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പി കെ ഫിറോസിന്റെ പ്രതികരണം.

“ഇപ്പോ ജലീലിക്ക പറയുന്നത് പോലീസ് റിപ്പോർട്ട് കോടതി തളളിയെന്നാണ്. തള്ളിയാൽ അങ്ങിനെയൊരു ഉത്തരവിന്റെ പകർപ്പ് ഉണ്ടാവില്ലേ ഇക്കാ. അതെവിടെ?” എന്നും ഫിറോസ് ഫെയ്സ്ബുക്ക് മറുപടിയായി കുറിച്ചു. കത്‌വ ഫണ്ട് തട്ടിപ്പ് ആരോപണം കളവെന്ന് കുന്ദമംഗലം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് സമർപ്പിച്ച റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഫെയ്ബുക്കിലൂടെ കെ ടി ജലീലിന്റെ ആരോപണം.

എനിക്കെതിരെ ഇ ഡി കേസെടുത്തുവെന്ന് പ്രചരിപ്പിക്കാൻ തുടങ്ങിയിട്ട് രണ്ടുകൊല്ലമായി. ഞാൻ ഇന്ന് വരെ ഒരു ഇ.ഡിയുടെ മുന്നിലും ഹാജരായിട്ടില്ലെന്നും പോകേണ്ടിവന്നാൽ ഇക്കയെപോലെ തലയിൽ മുണ്ടിട്ട് പോകില്ലെന്നും ജലീലിന് മറുപടിയായി പി.കെ ഫിറോസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *