യാചകൻ എത്തിയത് ഒരു ചാക്ക് നാണയങ്ങളുമായി; 1,80,000 വിലയുള്ള ഐഫോൺ-15 വാങ്ങി ഞെട്ടിച്ചു: വീഡിയോ കാണാം

ഇവനാണ് ഭിക്ഷക്കാരിൽ നായകൻ. ഇപ്പോൾ നവമാധ്യമങ്ങളിൽ തരംഗമല്ലേ സൂപ്പർ യാചകൻ. ‌രാജസ്ഥാനിലെ ജോധ്പുരിലാണു സംഭവം. ചാക്കുനിറയെ നാണയങ്ങളുമായി മൊബൈൽ സ്റ്റോറിൽ കയറിയ ഭിക്ഷക്കാരൻ വാങ്ങിയതോ പണക്കാർ ഉപയോഗിക്കുന്ന ഐഫോൺ-15..! വിലയോ 1,800,000 രൂപ..! ഐഫോൺ വാങ്ങാനെത്തുന്ന വീഡിയോ വൈറലാണ്.

മൊബൈൽ സ്റ്റോറിലേക്കു മുഷിഞ്ഞുനാറിയ വേഷവുമായി എത്തിയ യാചകനെ ആദ്യം കടയിൽ കയറ്റാൻ കടയുടമ വിസമ്മതിക്കുന്നു. സാധാ മൊബൈൽ ഫോൺ പോലും വാങ്ങാൻ ഗതിയില്ലെന്നു തോന്നിക്കുന്ന ഒരാളെ എന്തിനു കടയിൽ കയറ്റണം. കടയുടമ ഭിക്ഷക്കാരനെ കട‍യിൽനിന്നു പുറത്താക്കാൻ ശ്രമിക്കുന്നു. എന്നാൽ യാചകൻ മൊബൈൽ ഫോൺ വാങ്ങാനെത്തിയതാണെന്ന് പറയുന്നു.

തുടർന്ന് കടയിലുള്ളിലേക്കു പ്രവേശിച്ച യാചകൻ കടക്കാരനെയും ഞെട്ടിച്ചു. ഭിക്ഷക്കാരൻ വാങ്ങിയത് ഐഫോൺ-15 ആണ്. അതും 1,800,000 രൂപ വിലയുള്ളത്. മൊബൈലിന്‍റെ വില നൽകിയതാണ് ഏറ്റവും വലിയ തമാശയായി മാറിയത്. 1,800,000 രൂപയുടെ നാണയങ്ങളാണ് യാചകൻ നൽകിയത്. ഞാനിത് എന്ന് എണ്ണിത്തീർക്കുമെന്ന കുഴപ്പത്തിലായി കടക്കാരനും.

പിന്നീടാണ്, സംഭവത്തിന്‍റെ യഥാർഥ വസ്തുത പുറുത്തുവന്നത്. സത്യത്തിൽ അതൊരു ഭിക്ഷക്കാരനായിരുന്നില്ല. റീൽസ് ഷൂട്ട് ആയിരുന്നു അവിടെ നടന്നത്. എഴുതിത്തയാറാക്കിയ സ്ക്രിപ്റ്റ് സഹിതമായിരുന്നു ചിത്രീകരണം. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *