തമിഴ്നാട്ടിൽ പടക്ക നിർമാണശാലയിൽ പൊട്ടിത്തറി; പത്ത് പേർ മരിച്ചു

തമിഴ്നാട്ടിലെ ശിവകാശിയില്‍ പടക്കനിര്‍മാണശാലകളിലുണ്ടായ പൊട്ടിത്തെറിയിൽ പത്ത് മരണം.സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകൾ.ഫയര്‍ഫോഴ്സ് സംഘം തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വിരുദുനഗര്‍ ജില്ലയിലെ രണ്ട് പടക്ക നിര്‍മാണ ശാലകളിലാണ് അപകടമുണ്ടായത്.

കമ്മാപട്ടി ഗ്രാമത്തിലെ പടക്ക നിര്‍മാണ ശാലയിലും മറ്റൊരിടത്തുമാണ് ഇന്ന് വൈകിട്ടോടെ സ്ഫോടനമുണ്ടായത്. ശിവകാശിക്ക് സമീപമാണ് രണ്ടു പടക്ക നിര്‍മാണ ശാലകളും സ്ഥിതി ചെയ്യുന്നത്. രണ്ട് അപകടങ്ങളിലായി ഒമ്പതുപേര്‍ മരിച്ചതെന്നും കൂടുതല്‍ വിവരങ്ങൾ കൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

അപകടം നടന്നയുടനെ അപകടത്തില്‍ ആറു പേര്‍ മരിച്ചുവെന്നാണ് ആദ്യം അധികൃതര്‍ അറിയിച്ചിരുന്നത്. പിന്നീടാണ് മരണ സംഖ്യ പത്തായി ഉയര്‍ന്നത്. തീ നിയന്ത്രണ വിധേയമാക്കി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികളും തുടരുകയാണ്. 

Leave a Reply

Your email address will not be published. Required fields are marked *