ക്യാന്‍സര്‍ പ്രതിരോധ ശക്തി ലഭിക്കാൻ ‘ വെളുത്തുള്ളി’

വെളുത്തുള്ളിക്ക് ധാരാളം ഔഷധ ഗുണങ്ങളുമുണ്ട്. 100 ഗ്രാം വെളുത്തുള്ളിയില്‍ 150 കലോറി, 6.36 ഗ്രാം പ്രൊട്ടീന്‍, വിറ്റാമിന്‍ ബി1, ബി2, ബി3, ബി6, വിറ്റാമിന്‍ സി, ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളി വെറുതെ കഴിക്കുകയോ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യുന്നത് കൊണ്ട് ധാരാളം ഗുണങ്ങളുണ്ട്.

രക്തസമ്മര്‍ദ്ദത്തിന് ഇടവരുത്തുന്ന ആന്‍ജിയോസ്റ്റിന്‍-2 എന്ന പ്രോട്ടീനെ വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അലിസിന്‍ തടസപ്പെടുത്തുന്നു. ഇതുവഴി രക്തസമ്മര്‍ദ്ദത്തില്‍ കുറവുണ്ടാകും. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന പോളിസള്‍ഫൈഡിനെ ചുവന്ന രക്താണുക്കള്‍ ഹൈഡ്രജന്‍ സള്‍ഫൈഡ് ആക്കി മാറ്റുന്നു. ഈ ഹൈഡ്രജന്‍ സള്‍ഫൈഡും രക്തത്തില്‍ കലര്‍ന്ന് രക്തസമ്മര്‍ദ്ദം കുറക്കുന്നു.

ദിവസവും വെളുത്തുള്ളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ശരീരത്തിന് ക്യാന്‍സര്‍ പ്രതിരോധ ശക്തി കിട്ടും. അലൈല്‍ സള്‍ഫൈഡ് ആണ് വെളുത്തുള്ളിയുടെ ക്യാന്‍സര്‍ പ്രതിരോധ ശക്തിക്ക് കാരണം. ആന്റി ഓക്‌സിഡന്റുകളും ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

പ്രതിദിനം വെളുത്തുള്ളി ഉപയോഗിച്ചാല്‍ പനി, കഫക്കെട്ട്, ജലദോഷം ഉണ്ടാകാനുള്ള സാധ്യത കുറയും. തൊണ്ടയിലെ അണുബാധക്കും ഇത് നല്ല മരുന്നാണ്. ആസ്തമ, ശ്വാസംമുട്ടല്‍ എന്നിവക്കും വെളുത്തുള്ളി നല്ല മരുന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *