മുസ്ലിം ലീഗിന്റെ പലസ്തീൻ അനുകൂല റാലിക്ക് തുടക്കം; കോൺഗ്രസ് നേതാവ് ശശി തരൂർ മുഖ്യാതിഥി

പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുസ്ലീം ലീഗ് നടത്തുന്ന മനുഷ്യാവകാശ മഹാറാലി ആരംഭിച്ചു. സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. കോൺഗ്രസ് പ്രവർത്തകസമിതി അംഗം ശശി തരൂരാണ് മഹാറാലിയിലെ മുഖ്യാതിഥി. ലോകത്തിലെ തന്നെ ഏറ്റവും വലിയ മനുഷ്യാവകാശ റാലിയാണ് ലീഗ് നടത്തുന്നതെന്ന് മുസ്ലിം ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.

പലസ്‌തീന്‌ ഐക്യദാർഢ്യവുമായാണ് ലീഗിന്റെ മഹാറാലി. ഇസ്രയേൽ ഗാസയിൽ നിരപരാധികളെ കൊന്നൊടുക്കുന്നു. കൊല്ലപ്പെട്ടവരിൽ കൂടുതലും കുഞ്ഞുങ്ങളാണ്. ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും പലസ്തീനൊപ്പമാണെന്നും പിഎംഎ സലാം കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *