യു.എ.ഇയിൽ എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെൻറ് സ്ഥാപിച്ചു

യു.എ.ഇയിൽ എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെൻറ് സ്ഥാപിച്ചു. മരുന്നുകൾ, മെഡിക്കൽ ഉൽപന്നങ്ങൾ തുടങ്ങിയവയുടെ നിയന്ത്രണത്തിനും മേൽനോട്ടത്തിനുമായാണ് എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെൻറ് സ്ഥാപിച്ചത്. വിദേശ വാണിജ്യകാര്യ സഹമന്ത്രി ഡോ. സാനി അൽ സയൂദിയാണ് ചെയർമാൻ. യു.എ.ഇയിൽ ഇനി മുതൽ മരുന്നുകൾ, മറ്റ് ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, ആരോഗ്യപരിരക്ഷാ ഉൽപന്നങ്ങൾ, മൃഗങ്ങൾക്കുള്ള മരുന്നുകൾ, ഫുഡ് സപ്ലിമെൻറുകൾ, സൗന്ദര്യവർധക വസ്തുക്കൾ, ബയോളജിക്സ് തുടങ്ങിയവയെല്ലാം എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെൻറിൻറെ നിയന്ത്രണത്തിലായിരിക്കും.

ഈ രംഗത്തെ ക്ലിനിക്കൽ, നോൺ ക്ലിനിക്കൽ ഗവേഷണങ്ങൾക്ക് ദേശീയ തലത്തിൽ സംവിധാനമൊരുക്കുന്ന ചുമതലയും ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റിലാണ്. മരുന്ന് ഉത്പാദകർ, ഫാർമസികൾ, ഡ്രഗ് വെയർഹൗസുകൾ, സ്റ്റോറുകൾ, മാർക്കറ്റിങ് ഓഫീസുകൾ, ബ്ലഡ് ബാങ്കുകൾ, കോർഡ് ബ്ലഡ്, സ്റ്റെം സെൽ സ്റ്റോറേജുകൾ എന്നിവക്ക് ലൈസൻസ് നൽകുന്നതിനുള്ള അധികാരവും ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റിനാകും. മരുന്നുകളുടെ കയറ്റുമതിക്കും ഇറക്കുമതിക്കും അവയുടെ വാണിജ്യത്തിനും വിതരണ അനുമതി നൽകാനുള്ള അധികാരവും ഈ സ്ഥാപനത്തിനായിരിക്കും. മരുന്നുകൾ ഉത്്പാദിപ്പിക്കുന്നത് മുതൽ അത് ആവശ്യക്കാരിലേക്ക് എത്തിക്കുന്നത് വരെയുള്ള എല്ലാ ഘട്ടത്തിന്റെയും നിയന്ത്രണവും ഡഗ്ര് എസ്റ്റാബ്ലിഷ്‌മെന്റിനുണ്ട്. ഡോ. മഹ ബറക്കാത്താണ് എസ്റ്റാബ്ലിഷ്‌മെന്റിന്റെ വൈസ് ചെയർമാൻ.

Leave a Reply

Your email address will not be published. Required fields are marked *