ലീഗിനെതിരായ പരാമർശം; അനുനയ നീക്കവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ

സിപിഐഎം നടത്തുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ക്ഷണിച്ചാൽ ലീ​ഗ് പങ്കെടുക്കുമെന്ന ഇ‍ടി മുഹമ്മദ് ബഷീർ എംപിയുടെ പ്രസ്താവനയിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മറുപടിയിൽ അമർഷം രേഖപ്പെടുത്തി ലീ​ഗ്. പരാമർശം വിവാദമാകുന്ന പശ്ചാത്തലത്തിൽ ലീ​ഗ് നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് കെ സുധാകരൻ എം.പി. നേതാക്കളെ കെ.സുധാകരൻ ഫോണിൽ വിളിക്കുകയും പരാമർശം ലീ​ഗിനെക്കുറിച്ചല്ല എന്ന് വിശദീകരിക്കുകയും ചെയ്തു.

പരാമർശത്തിൽ രൂക്ഷവിമർശനവുമായി മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം രം​ഗത്തെത്തിയിരുന്നു. സുധാകരൻ വാക്കുകൾ സൂക്ഷിച്ച് ഉപയോ​ഗിക്കണം എന്നായിരുന്നു സലാമിന്റെ പ്രതികരണം. സിപിഐഎമ്മുമായി പരിപാടികളിൽ സഹകരിക്കുന്നത് സംബന്ധിച്ച് യുഡിഎഫ് സ്വീകരിച്ച നിലപാട് എല്ലാവർക്കും ബാധകമെന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം. വരുന്ന ജന്മം പട്ടിയാകുന്നിന് ഇപ്പോഴേ കുരയ്ക്കാൻ പറ്റുമോ എന്നും ഇന്നലെ പ്രതികരണത്തിനിടെ സുധാകരന്‍ ഇന്നലെ പരാമര്‍ശം നടത്തിയിരുന്നു. സിപിഎം നടത്തുന്നത് രാഷ്ട്രീയ പരിപാടിയല്ലെന്ന് പറഞ്ഞ പിഎംഎ സലാം അന്താരാഷ്ട്ര മനുഷ്യാവകാശ വിഷയമാണെന്നും അത് യുഡിഎഫിൽ ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതല്ലെന്നും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *