തമിഴ്‌നാട്ടില്‍ രജനികാന്തിന് ക്ഷേത്രം പണിയാൻ തുടങ്ങി ആരാധകൻ

രജനികാന്ത് തെന്നിന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള നടനാണ്. താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രമായ ജയിലര്‍ വലിയ വിജയമാണ് കരസ്ഥമാക്കിയത്.

ഇപ്പോഴിതാ തമിഴ്‌നാടിന്റെ സ്വന്തം തലൈവര്‍ക്ക് വേണ്ടി ഒരു ക്ഷേത്രം പണിയാൻ തുടങ്ങിയിരിക്കുകയാണ് ഒരു ആരാധകൻ.

മധുരയിലെ അദ്ദേഹത്തിന്‍റെ വസതിക്ക് സമീപമാണ് ക്ഷേത്രം പണി പുരോഗമിക്കുന്നത്. തലൈവരുടെ ഒരു പ്രതിമയും ക്ഷേത്രത്തിന് വേണ്ടി പണിതിട്ടുണ്ട്. എന്നാല്‍ ഈ പ്രതിമയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലും മറ്റും ചര്‍ച്ചയായിരിക്കുന്നത്. 250 കിലോഗ്രാം ഭാരമുള്ള ഈ പ്രതിമയ്ക്ക് രജനിയുടെ രൂപമുണ്ടോ എന്ന സംശയമാണ് ഇപ്പോള്‍ പലരും പ്രകടിപ്പിക്കുന്നത്. ആരാധകരില്‍ ഒരാള്‍ നിര്‍മിച്ച ഈ ക്ഷേത്രത്തില്‍ എന്തിനാണ് രജനിയുമായി ബന്ധമില്ലാത്ത ഈ ചിത്രമെന്നാണ് പലരും ചോദിക്കുന്നത്.

അതേസമയം, തിരുവന്തപുരത്ത് ചിത്രീകരണം ആരംഭിച്ച ‘തലൈവര്‍ 170’ എന്ന ചിത്രത്തിന്‍റെ പണിപ്പുരയിലാണ് രജനികാന്ത് ഇപ്പോള്‍. ജയ് ഭീം സിനിമയുടെ സംവിധായകൻ ടി.ജെ ജ്ഞാനവേലിന്റെ രണ്ടാമത്തെ ചിത്രമാണ് ‘തലൈവര്‍ 170’.

Leave a Reply

Your email address will not be published. Required fields are marked *