കൊച്ചിയിൽ നാവിക സേനാ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് തകർന്നുവീണു: സംഭവം പരിശീലന പറക്കലിനിടെ; ഒരു മരണം

നാവികസേനയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് ഒരു മരണം. കൊച്ചിയിലാണ് സംഭവം. ദക്ഷിണനാവിക കമാൻഡ് ആസ്ഥാനത്തെ ഐഎൻഎസ് ഗരുഡയിലെ റൺവേയിലാണ് അപകടമുണ്ടായത്. റൺവേയിൽ വച്ചു ഹെലികോപ്റ്ററിന്റെ റോട്ടർ ബ്ലേഡ് തട്ടിയാണ് അപകടം. 

 പരിശീലനപ്പറക്കലിനിടെ ചേതക് ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് രണ്ടു പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇവർ സുരക്ഷിതരാണെന്നാണു റിപ്പോര്‍ട്ട്. 

ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം ഉണ്ടായത്. സാങ്കേതിക തകരറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. നാവികസേനയുടെ ഔദ്യോഗിക വിശദീകരണം അൽപ സമയത്തിനുള്ളിലുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *