ലീഗിന് പിന്നാലെ സിപിഐഎം നടക്കുന്നത് ആത്മവിശ്വാസം നഷ്ടമായത് കൊണ്ട്; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ലീ​ഗിന് പിന്നാലെ സിപിഐഎം നടക്കുന്നത് ആത്മവിശ്വാസം നഷ്ടമായത് കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാധ്യമങ്ങളോട് സംസാരിക്കവേയാണ് പ്രതിപക്ഷനേതാവിന്റെ പ്രതികരണം. ഒരു ലീ​ഗ് പ്രവർത്തകനും റാലിയിൽ പങ്കെടുക്കില്ലെന്നും ക്ഷണം കിട്ടിയപ്പോൾ, 48 മണിക്കൂറിനകം ലീ​ഗ് തീരുമാനം എടുത്തു എന്നു സതീശൻ‌ വ്യക്തമാക്കി. പലസ്തീൻ പ്രശ്നം സിപിഎം രാഷ്ട്രീയമായി ​ദുരുപയോ​ഗം ചെയ്യുന്നു എന്നും വി ഡി സതീശൻ ആരോപിച്ചു.

സിപിഐഎമ്മിനേക്കാളും കേഡർ ആയിട്ടുള്ള പാർട്ടിയാണ് മുസ്ലിം ലീഗ്. ലീഗിന്റെ നേതൃത്വത്തിന്റെ വാക്ക് ധിക്കരിച്ച് ഒരു അണിയും റാലിയിൽ പങ്കെടുക്കില്ല. സിപിഐഎം എന്തിനാണ് ഇങ്ങനെ ലീഗിന് പുറകെ നടക്കുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ ചോദ്യം.അവരുടെ ജനപിന്തുണ നഷ്ടമായി എന്ന് സിപിഎമ്മിന് അറിയാം. ക്ഷണം കിട്ടിയപ്പോൾ 48 മണിക്കൂറിനകം ലീഗ് തീരുമാനം എടുത്തു. പലസ്തീൻ വിഷയത്തോടുള്ള സിപിഎമ്മിന്റെ ആത്മാർത്ഥത കൂടി ഇതോടെ വെളിപ്പെട്ടുവെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

സിപിഐഎമ്മിന്റെ ലക്ഷ്യം രാഷ്ട്രീയമാണെന്ന് പറയാതെ പറയുന്നു എന്നും സതീശന്‍ വിമര്‍ശിച്ചു. രാഷ്ട്രീയമായ കൺഫ്യൂഷൻ ഉണ്ടാക്കി രാഷ്ട്രീയ ലാഭമാണ് സിപിഐഎം ലക്ഷ്യമിടുന്നത്. പലസ്തീൻ വിഷയത്തെ സിപിഐഎം ദുരുപയോഗം ചെയ്യുന്നു എന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. 

Leave a Reply

Your email address will not be published. Required fields are marked *