കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥയെ വീട്ടിൽ കയറി കുത്തിക്കൊന്നു

കർണാടകയിലെ യുവ സർക്കാർ ഉദ്യോഗസ്ഥ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ. മൈൻ ആൻഡ് ജിയോളജി ഡിപാർട്മെന്റ് ഡപ്യൂട്ടി ഡയറക്ടർ പ്രതിമ (37) ആണ് ശനിയാഴ്ച രാത്രിയിൽ കൊല്ലപ്പെട്ടത്. സുബ്രമണ്യപുരയിലെ വീട്ടിലാണ് പ്രതിമ കുത്തേറ്റ് കൊല്ലപ്പെട്ടത്. രാത്രി എട്ട് മണിയോടെ ഡ്രൈവറാണ് പ്രതിമയെ വീട്ടിൽ കൊണ്ടുചെന്നാക്കിയത്. മകനും ഭർത്താവും തീർഥഹള്ളിയിലായതിനാൽ പ്രതിമ ഒറ്റയ്ക്കായിരുന്നു. രാത്രി എട്ടരയോടെ പ്രതിമ കൊല്ലപ്പെട്ടുവെന്നാണ് വിവരം. രാത്രിയിൽ ഫോൺ വിളിച്ചിട്ടും എടുക്കാതായതോടെ പ്രതിമയുടെ സഹോദരൻ ഞായറാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടത്. 

സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചുവെന്നും പ്രതികൾക്കായുള്ള അന്വേഷണം ഊർജതമാക്കിയെന്നും പൊലീസ് അറിയിച്ചു. എട്ട് വർഷമായി പ്രതിമ ഇവിടെ വാടകയ്ക്ക് താമസിക്കുന്നുവെന്നും സൗഹൃദത്തിലാണ് പെരുമാറിയിരുന്നതെന്നും അയൽക്കാർ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *