ആട്  ജീവിതം തീയറ്ററുകളിലെത്തുന്നു; ബന്യാമിൻ ഏഴുതിയ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം

പൃഥിരാജ് സുകുമാരനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രമാണ് ” ആട്ജീവിതം ” . ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക്ക് ഫ്രെയിംസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. ബന്യാമിൻ ഏഴുതിയ നോവൽ”ആട്ജീവിത”ത്തെ ആസ്പദമാക്കിയാണ്ഈചിത്രം ഒരുക്കുന്നത്.ഒരു അതീജിവനത്തിൻ്റെ കഥയാണ് ഈ സിനിമ .

തിരക്കഥസംഭാഷണംസംവിധായകനും,ശബ്ദലേഖനം റസൂൽ പൂക്കുട്ടിയും ,എഡിറ്റിംഗ് ഏ .ശ്രീകർ പ്രസാദും, ഛായാഗ്രഹണം കെ. യു. മോഹനനും ,സംഗീതവുംപശ്ചാത്തലസംഗീതവും,എ.ആർ. റഹ്മാനും നിർവ്വഹിക്കുന്നു. കെ.ജി.എഫിലിംസിൻ്റെബാനറിൽ കെ.ജി.ഏബ്രഹാമാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. നജീബ് മുഹമ്മദായി പൃഥിരാജ് സുകുമാരനും ,സൈനുവായി അമലപോളും ,നാസറായി റിക്ക് എബിയും , സിനിയർ അർബാബായി താലിബ് മുഹമ്മദും അഭിനയിക്കുന്നു.

ഒരു മണൽവാരൽ തൊഴിലാളിയായി ജോലി ചെയ്തിരുന്ന നജീബ് ഒരു സുഹൃത്തിൻ്റെ ബന്ധുവഴി കിട്ടിയ തൊഴിൽവിസയിൽ, വലിയസ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി. നജീബ് വഞ്ചിക്കപ്പെട്ട് മരുഭൂമിയിലെ ഒരു ആടു വളർത്തൽ കേന്ദ്രത്തിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബിൻ്റെ കഥയാണിത്. അതേ വഴിക്ക് തന്നെ വിസ കിട്ടിയ ഹക്കിംഎന്നകൂട്ടുകാരനുമുണ്ടായിരുന്നു നജീബിനൊപ്പം .

റിയാദിൽ വിമാനം ഇറങ്ങിയ അവർവിമാനത്താവളത്തിൽ ആരേയോഅന്വേഷിച്ചുനടക്കുന്നതായി തോന്നിയഒരുഅറബിയെകണ്ടുമുട്ടുകയും ആർബാബ് ( സ്പോൺസർ ) ആണെന്ന് തെറ്റിദ്ധരിച്ച് അയാളുടെ കൂടെ പോവുകയും ചെയ്തു. അവർ എത്തിപ്പെട്ടത് മസ്ര എന്നറിയപ്പെടുന്ന രണ്ട് വ്യത്യസ തോട്ടങ്ങളിലായിരുന്നു.

വൃത്തിഹീനമായസാഹചര്യത്തിൽ ആടുകളെയും,ഒട്ടകങ്ങളെയും പരിപാലിച്ചുകൊണ്ടുള്ളവിശ്രമമില്ലാത്തജീവിതമായിരുന്നു മസ്രയിൽ നജീബിനെ കാത്തിരുന്നത്. പളുങ്ക് ( 2004) ,തൻമാത്ര ( 2005 ) , പളുങ്ക് ( 2006) , കൽക്കട്ട ന്യൂസ് ( 2008) ,ഭ്രമരം ( 2009) ,പ്രണയം ( 2011), കളിമണ്ണ് ( 2013) എന്നീ വേറിട്ട ചിത്രങ്ങൾ ഒരുക്കിയ ബ്ലെസിയുടെ ” ആടുജീവിതം ” പ്രേക്ഷക മനസിൽ ഇടംനേടും.

Leave a Reply

Your email address will not be published. Required fields are marked *