രാജസ്ഥാനിൽ 4 വയസുകാരിയെ പീഡിപ്പിച്ച് പൊലീസ് ഉദ്യോഗസ്ഥൻ; പ്രതിഷേധം ശക്തം

രാജസ്ഥാനിൽ നാല് വയസുകാരിയെ പൊലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിച്ചതായി ആരോപണം. ദൌസയിൽ വെള്ളിയാഴ്ചയാണ് സംഭവം. ദൌസയിലെ ലാൽസോട്ട് മേഖലയിൽ നിന്നാണ് പരാതി ഉയർന്നിട്ടുള്ളത്. ഭൂപേന്ദർ സിംഗ് എന്ന സബ് ഇൻസ്‌പെക്ടറിനെതിരെയാണ് പരാതി ഉയർന്നത്. നാലുവയസുകാരിയെ പ്രലോഭിപ്പിച്ച് മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചതായാണ് ആരോപണം. സംഭവത്തിൽ സബ് ഇൻസ്‌പെടറെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയാണെന്ന് എഎസ്പി രാമചന്ദ്ര സിംഗ് നെഹ്‌റ ദേശീയ മാധ്യമങ്ങളോട് വിശദമാക്കി.

വിവരം പുറത്ത് വന്നതിന് പിന്നാലെ പ്രദേശവാസികൾ പൊലീസ് സ്റ്റേഷൻ വളഞ്ഞ് പ്രതിഷേധിച്ചിരുന്നു. ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ നാട്ടുകാർ മർദ്ദിക്കുന്ന സാഹചര്യം ഇന്നലെയുണ്ടായിരുന്നു. അതിനിടെ രാജസ്ഥാനിൽ ഗെലോട്ട് ഭരണത്തിനെതിരെ സംഭവത്തെ ഉപയോഗിക്കാനുള്ള നീക്കത്തിലാണ് ബിജെപിയുള്ളത്. രൂക്ഷമായ വിമർശനമാണ് സംസ്ഥാന സർക്കാരിനെതിരെ ബിജെപി ഉയർത്തുന്നത്. ദളിത് ബാലികയെ പൊലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിൽ ഗെലോട്ട് സർക്കാതിനെതിരെ ജനം ക്ഷുഭിതരാണെന്നാണ് ബിജെപി എംപി കിരോടി ലാൽ മീണ വിശദമാക്കുന്നത്. നിഷ്‌കളങ്കയായ ഒരു പെൺകുട്ടിക്ക് പോലും നീതി ലഭിക്കാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നാണ് എംപി വിമർശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *