ദുബൈ എയര്‍ ഷോയില്‍ ഖത്തര്‍ എയര്‍വേസും പങ്കെടുക്കും

ഇത്തവണത്തെ ദുബൈ എയര്‍ ഷോയില്‍ ഖത്തര്‍ എയര്‍വേസും പങ്കെടുക്കും. നവംബര്‍ 13 മുതല്‍ 17 വരെ ദുബൈ വേള്‍ഡ് സെന്ററിലാണ് ഏറെ പ്രസിദ്ധമായ എയര്‍ഷോ നടക്കുന്നത്.

ഖത്തര്‍ എയര്‍വേസിന്റെ ബോയിങ്, എയര്‍ബസ്, ഗള്‍ഫ് സ്ട്രീം വിമാനങ്ങള്‍ എയര്‍ഷോയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് അധിക‍ൃതര്‍ അറിയിച്ചു. അതേ സമയം എയര്‍ ഷോക്കായി എല്ലാ തയാറെടുപ്പുകളും നടത്തി കാത്തിരിക്കുകയാണ് ദുബൈ. ടിക്കറ്റ് ബുക്കിങും സജീവമായി നടക്കുന്നുണ്ട്.

ലോകത്തിലെ പ്രമുഖ എയ്‌റോസ്‌പേസ് ഇവന്റാണ് ദുബൈ എയർഷോ. ഓരോ വർഷവും വിവധ രാജ്യങ്ങൾ മേളയിൽ പങ്കെടുക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *