ഹൈദരാബാദിൽ ബഹുനിലക്കെട്ടിടത്തിനു തീപിടിച്ചു; 9 പേർ മരിച്ചു

ഹൈദരാബാദിലെ നമ്പള്ളിയിൽ റസിഡൻഷ്യൽ ബിൽഡിങ്ങിന് തീപിടിച്ച് ഒൻപതു പേർ വെന്തുമരിച്ചു. സംഭവത്തിൽ പൊള്ളലേറ്റ മൂന്നുപേരെ സമീപത്തെ ആശുപത്രിയിലേക്കു മാറ്റി. സ്ഥലത്തെത്തിയ അഗ്‌നിശമന സേന തീ നിയന്ത്രണവിധേയമാക്കുകയും മുകൾ നിലകളിൽ കുടുങ്ങിയവരെ ജനാല വഴി പുറത്തെത്തിക്കുകയും ചെയ്തു. 

താഴത്തെ നിലയിൽ കൂട്ടിയിട്ട രാസവസ്തുക്കൾക്കാണ് ആദ്യം തീപിടിച്ചത്. കാർ റിപ്പയറിങ്ങിനിടെയുണ്ടായ തീപ്പൊരിയാണ് അപകടത്തിന് കാരണമായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. രാസവസ്തുക്കളിലേക്കു പടർന്ന തീ വെള്ളമുപയോഗിച്ച് അണയ്ക്കാനായില്ല. 

Leave a Reply

Your email address will not be published. Required fields are marked *