യാസ് ഐലൻഡിലെ യാസ് വാട്ടർവേൾഡ് കൂടുതൽ പുതുമകളോടെ വിപുലീകരിക്കുന്നതിന് തീരുമാനിച്ചതായി റിയൽ എസ്റ്റേറ്റ് സ്ഥാപനമായ മിറാൽ അറിയിച്ചു. ഇതിന്റെ ഭാഗമായി യാസ് വാട്ടർവേൾഡിൽ 16,900 സ്ക്വയർ മീറ്റർ വിസ്തൃതിയിലുള്ള വിപുലീകരണ പ്രവർത്തനങ്ങൾ നടത്തുന്നതാണ്. 2025-ൽ നിർമ്മാണം പൂർത്തിയാക്കുന്ന രീതിയിലാണ് ഈ വിപുലീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.
.@themiralgroup will expand Yas Waterworld Yas Island, Abu Dhabi by 2025. The development expects to raise visitor capacity by 20 per cent, and will feature 18 new rides and attractions, enhancing #AbuDhabi’s leisure and entertainment sector. pic.twitter.com/s42woXmFyv
— مكتب أبوظبي الإعلامي (@ADMediaOffice) November 15, 2023
ഈ വിപുലീകരണത്തിന്റെ ഭാഗമായി യാസ് വാട്ടർവേൾഡിൽ ഏതാണ്ട് 3.3 കിലോമീറ്റർ നീളത്തിൽ പുതിയ സ്ലൈഡ് ഉപകരണങ്ങൾ നിർമ്മിക്കുന്നതാണ്. ഇതോടെ യാസ് വാട്ടർവേൾഡിലേക്ക് 20 ശതമാനം കൂടുതൽ സന്ദർശകരെ സ്വീകരിക്കാനാകുന്നതാണ്. യു എ ഇയിലെ ഏറ്റവും ഉയരമുള്ള സ്ലൈഡ് ഉൾപ്പടെ 18 പുതിയ റൈഡുകളാണ് ഈ വിപുലീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി യാസ് വാട്ടർവേൾഡിൽ ഉൾപ്പെടുത്തുന്നത്.