ഗസ്സയില്‍ താത്കാലിക വെടിനിര്‍ത്തല്‍ വൈകും

ഗാസ്സയിൽ താത്കാലിക വെടിനിർത്തൽ നടപ്പാകുന്നത് വൈകും. ബന്ദി കൈമാറ്റം നാളെയോടെയെന്ന് ഇസ്രായേൽ അറിയിച്ചു. വെടിനിർത്തൽ ഇന്ന് രാവിലെ 10ന് നടപ്പാകുമെന്നായിരുന്നു ഹമാസ് പ്രസ്താവന.വെടിനിർത്തലിന് ശേഷം ഗാസ്സയിൽ വീണ്ടും ആക്രമണം തുടങ്ങുമെന്ന് ഇസ്രായേൽ അറിയിച്ചു.

ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന ചില പലസ്തീനികളെ കൈമാറുന്നത് വെള്ളിയാഴ്ച ആയിരിക്കുമെന്ന് ഒരു മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥൻ പറഞ്ഞു. 150 പലസ്തീൻ തടവുകാർക്കു പകരം ഹമാസ് പിടിയിലുള്ള ബന്ദികളിൽ നിന്ന് 50 സ്ത്രീകളെയും കുട്ടികളെയും കൈമാറാനാണ് കരാർ വ്യവസ്ഥ. കൈമാറേണ്ട തടവുകാരുടെ പട്ടികക്ക് ഇസ്രായേലും ബന്ദികളുടെ പട്ടികക്ക് ഹമാസും രൂപം നൽകി

48 ദിവസങ്ങൾ നീണ്ട ആക്രമണത്തിനൊടുവിലാണ് ഖത്തറിൻറെയും ഈജിപ്തിൻറെയും മധ്യസ്ഥതയിൽ ഇസ്രായേലും ഹമാസും നാലു നാൾ നീണ്ടുനിൽക്കുന്ന വെടിനിർത്തൽ കരാരിൽ ഒപ്പുവെച്ചത്. പ്രാദേശിക സമയം രാവിലെ 10ന് വെടിനിർത്തൽ ആരംഭിക്കും എന്നാണ് റിപ്പോർട്ട്. ബന്ദികളുടെ കൈമാറ്റം നടപ്പാകുന്നതോടെ ഗാസ്സയിലേക്ക് കൂടുതൽ സഹായം എത്തിക്കും. ഗാസ്സയിൽ മരണസംഖ്യ 14,500 കടന്നു.

Leave a Reply

Your email address will not be published. Required fields are marked *