’26 വർഷത്തിലധികമായി പുറത്ത് നിന്നും അത്താഴം കഴിച്ചിട്ട്’: സൽമാൻ ഖാൻ

25-26 വർഷമായി താൻ അത്താഴത്തിന് പുറത്ത് ഇറങ്ങിയിട്ടില്ലെന്ന് സൽമാൻ. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ഈക്കാര്യം വെളിപ്പെടുത്തിയത്. രാത്രി പാർട്ടികളിലും, നിശാ ക്ലബ്ബുകളിലും കാണാൻ കിട്ടാത്ത നടനാണ് സൽമാൻ ഖാൻ.

ഞാൻ 25-26 വർഷമായി വീട്ടിൽ നിന്ന് ഇറങ്ങി അത്താഴത്തിന് പോയിട്ടില്ല, ഷൂട്ട് ചെയ്യേണ്ടി വരുമ്പോൾ മാത്രം ഞാൻ യാത്ര ചെയ്യും, ഞാൻ എന്റെ പുൽത്തകിടിയിൽ ഇരിക്കുമ്പോഴോ ഫാമിലേക്ക് പോകുമ്പോഴോ മാത്രമാണ് എന്റെ ഒരേയൊരു ഔട്ട്ഡോർ നിമിഷം. വീട്, ഷൂട്ട്, ഹോട്ടൽ, എയർപോർട്ട്, ലൊക്കേഷൻ, വീട്ടിലേക്ക്, പിന്നെ ജിമ്മിലേക്കാണ് എന്റെ യാത്രകൾ കൂടുതലുമെന്നും നടൻ വ്യക്തമാക്കി.

കുടുംബത്തേക്കാൾ കൂടുതൽ സമയം ഞാൻ എന്റെ സ്റ്റാഫിനൊപ്പം ചെലവഴിക്കുന്നു. ഞാൻ ഷോപ്പിംഗിന് പോലും പോകാറില്ലെന്നും അടുത്തിടെ അമ്മക്കൊപ്പം കോഫീ ഷോപ്പിൽ പോയതാണ് അവസാനം പുറത്ത് പോയ നിമിഷമെന്നും താരം പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *