കോഴിക്കോട് നവകേരള സദസ്സ്; കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സാംസ്‌കാരിക പരിപാടികൾ ഒഴിവാക്കി

കോഴിക്കോട് നവകേരള സദസ്സിൻറെ മൂന്നാം ദിവസമായ ഇന്ന് കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സാംസ്‌കാരിക പരിപാടികൾ ഒഴിവാക്കി. രാവിലെ ഒൻപത് മണിക്ക് ഓമശ്ശേരി അമ്പലക്കണ്ടി സ്‌നേഹതീരം കൺവെൻഷൻ സെന്ററിൽ പ്രഭാതയോഗം ചേരും. എന്നാൽ പ്രഭാത യോഗത്തിന് ശേഷമുള്ള മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനവും കളമശേരി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഒഴിവാക്കി. തിരുവമ്പാടി, ബാലുശ്ശേരി, കൊടുവള്ളി, ബേപ്പൂർ, കുന്ദമംഗലം മണ്ഡലങ്ങളിൽ നിന്നുള്ള ക്ഷണിതാക്കൾ പ്രഭാത യോഗത്തിൽ പങ്കെടുക്കും.

തുടർന്ന് തിരുവമ്പാടി മണ്ഡലംതല നവകേരള സദസ്സ് 11 മണിക്ക് മുക്കം ഓർഫനേജ് ഒഎസ്എ ഓഡിറ്റോറിയത്തിലും കൊടുവള്ളിയിലേത് വൈകീട്ട് മൂന്നിന് കൊടുവള്ളി കെഎംഒ ഹയർ സെക്കൻഡറി സ്‌കൂളിലും ചേരും. കുന്ദമംഗലം മണ്ഡലത്തിലേത് 4.30ന് കുന്ദമംഗലം ഹയർ സെക്കണ്ടറി സ്‌കൂളിൽ ഗ്രൗണ്ടിലും ബേപ്പൂർ മണ്ഡലത്തിലേത് വൈകീട്ട് ആറിന് ഫറോക്ക് നല്ലൂർ ഇ.കെ നായനാർ മിനി സ്റ്റേഡിയത്തിലും നടക്കും. 

Leave a Reply

Your email address will not be published. Required fields are marked *