ഗുജറാത്തിൽ മിന്നലേറ്റ് 20 പേർ മരിച്ചു

ഗുജറാത്തിൽ ഇടിമിന്നലിൽ 20 പേർക്കു ദാരുണാന്ത്യം. അപ്രതീക്ഷിതമായി പെയ്ത മഴയിൽ നിരവധി പ്രദേശങ്ങളിൽ കൃഷിനാശമുണ്ടായിരുന്നു പിന്നാലെയാണു ദുരന്തം. 

അപകടത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അനുശോചിച്ചു. ”മോശം കാലാവസ്ഥയിലും ഇടിമിന്നലിലും ഗുജറാത്തിലെ വിവിധ നഗരങ്ങളിൽ നിരവധി പേർ മരിച്ചതു ദുഃഖകരമായ വാർത്തയാണ്. അപരിഹാര്യമായ നഷ്ടമുണ്ടായ കുടുംബാംഗങ്ങളെ അഗാധമായ അനുശോചനം അറിയിക്കുന്നു. പ്രാദേശിക ഭരണകൂടം ആശ്വാസ നടപടികൾ സ്വീകരിച്ചിട്ടുണ്ട്”- അമിത് ഷാ പറഞ്ഞു. സംസ്ഥാനത്തെ 252 താലൂക്കുകളിൽ 234ലും ഞായറാഴ്ച നല്ല മഴ ലഭിച്ചു. സൂറത്ത്, സുരേന്ദ്രനഗർ, ബറൂച്ച്, അമ്രേലി തുടങ്ങിയ ജില്ലകളിൽ കനത്ത മഴയായിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *