നവകേരളസദസ്സിൽ പിവിഅൻവർ എംഎൽഎക്കെതിരെ പരാതി

പി വി അൻവർ എം എൽ എ ക്കെതിരെ നവകേരള സദസ്സിൽ പരാതി. അൻവർ  അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി. ഭൂമി കണ്ടു കെട്ടണമെന്ന താലൂക് ലാന്റ് ബോർഡ് ഉത്തരവ് റവന്യു ഉദ്യോഗസ്ഥർ നടപ്പാക്കുന്നില്ലെന്നും ആക്ഷേപം . അനധികൃത ഭൂമി കണ്ടുകെട്ടി ആദിവാസികൾക്ക് വിതരണം ചെയ്യണമെന്നും ആവശ്യം. പൊതുപ്രവർത്തകനായ കെ വി ഷാജിയാണ് വള്ളിക്കുന്നു മണ്ഡലം നവകേരള സദസ്സിൽ പരാതി നൽകിയത്.

ഭൂപരിഷ്‌കരണനിയമം ലംഘിച്ച് പി വി അൻവർ കൈവശം വെച്ചിരിക്കുന്ന ഭൂമി സ്വമേധയാ സർക്കാരിലേക്ക് നൽകാൻ ഒക്ടോബർ 26നാണ് താമരശ്ശേരി താലൂക്ക് ലാൻറ് ബോർഡ് ഉത്തരവിട്ടത്. ഒരാഴ്ചക്കകം നടപടി പൂർത്തിയാക്കിയില്ലെങ്കിൽ ഭൂമി കണ്ടു കെട്ടുമെന്നായിരുന്നു ഉത്തരവ്.   കക്കാടം പൊയിലിൽ 90.3 സെൻറ് ഭൂമിയാണ് സർക്കാരിലേക്ക് കണ്ടു കെട്ടേണ്ടത്. 

Leave a Reply

Your email address will not be published. Required fields are marked *