തുരങ്കത്തിനുള്ളിൽ നിന്ന് രക്ഷപ്പെട്ടവർ ആശുപത്രിയിൽ തുടരും; പ്രധാനമന്ത്രി തൊഴിലാളികളുമായി സംസാരിച്ചു

സിൽക്യാരയിൽ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ച 41 തൊഴിലാളികൾ ഇന്നും ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരും. ഡോക്ടർമാരുടെ നിർദ്ദേശം അനുസരിച്ച് ആയിരിക്കും അടുത്ത പരിപാടികൾ തീരുമാനിക്കുക. രക്ഷപ്പെട്ട ഓരോ തൊഴിലാളിക്കും ഒരു ലക്ഷം രൂപ വീതം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

അതേസമയം തൊഴിലാളികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാത്രിയിൽ ടെലിഫോണിൽ സംസാരിച്ചു. 41 തൊഴിലാളികളെയും രക്ഷപ്പെടുത്തുന്നതിൽ ഭാഗമായത് അഭിമാനമെന്ന് സ്‌ക്വാഡ്രൺ സിഇഒയും മലയാളിയുമായ സിറിയക് ജോസഫ് പറഞ്ഞു. പതിനേഴ് ദിവസത്തെ കാത്തിരിപ്പിന് ശേഷം 41 തൊഴിലാളികളെ പുറത്ത് എത്തിക്കാനായത് കേന്ദ്രസർക്കാരിനും വലിയ ആശ്വാസമായി. തുടക്കത്തിലെ ആശയക്കുഴപ്പം പരിഹരിച്ചാണ് ഒടുവിൽ രക്ഷാപ്രവർത്തനം ട്രാക്കിലെത്തിക്കാനായത്.

Leave a Reply

Your email address will not be published. Required fields are marked *