കണ്ണൂരിൽ വീട്ടുമുറ്റത്തെ കിണറ്റിൽ പുള്ളിപ്പുലി വീണു

കണ്ണൂർ പെരിങ്ങത്തൂരിൽ വീട്ടുമുറ്റത്തെ കിണറ്റിൽ പുലി വീണു. അണിയാരം മാമക്കണ്ടി പീടികയിൽ സുധിയുടെ നിർമാണം നടക്കുന്ന വീട്ടിലെ കിണറ്റിലാണ് പത്ത് മണിയോടെ പുളളിപ്പുലിയെ കണ്ടത്. പുലിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്, വനം വകുപ്പ് സംഘം സ്ഥലത്തെത്തി. ജനവാസമേഖലയാണിത്. വനം വകുപ്പും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി. പുലിയെ രക്ഷപ്പെടുത്താൻ ശ്രമം തുടങ്ങി. 

രണ്ട് കിലോ മീറ്റർ അകലെ കനകമലയാണ് പ്രദേശത്തോട് ചേർന്ന വനമേഖല. എന്നാൽ അവിടെയും പുലിയുടെ സാന്നിധ്യം ഇതുവരെയുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. 

Leave a Reply

Your email address will not be published. Required fields are marked *