പെരിന്തൽമണ്ണയിലും മുഖ്യമന്ത്രിക്കെതിരെ യൂത്ത് ലീഗിന്റെ കരിങ്കൊടി പ്രതിഷേധം

മലപ്പുറം പെരിന്തൽമണ്ണയിലും മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് ലീഗ് പ്രവർത്തകരാണ് മുഖ്യമന്ത്രി സഞ്ചരിച്ച കാറിനു നേരെ കരിങ്കൊടി വിശീയത്. വ്യാഴാഴ്ച രാവിലെ പെരിന്തൽമണ്ണ ഷിഫ കൺവെൻഷൻ സന്റെറിൽ അഞ്ചു മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ട പ്രതിനിധികൾ പങ്കെടുത്ത പ്രഭാത സദസ്സ് കഴിഞ്ഞ് രാവിലെ 11ഓടെ മുഖ്യമന്ത്രി ആദ്യ സ്വീകരണ കേന്ദ്രമായ അരീക്കോട്ടേക്ക് മടങ്ങുമ്പോഴായിരുന്നു കരിങ്കൊടി പ്രതിഷേധം.

പെരിന്തൽമണ്ണ ഫയർസ്റ്റേഷൻ റോഡിൽ യൂത്ത് ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി ഉനൈസ് കക്കൂത്ത്, ആലിപ്പറമ്പ് പഞ്ചായത്ത് ജനറൽ സെക്രട്ടറി നജ്മുദ്ദീൻ, എം.എസ്.എഫ് ജില്ല സെക്രട്ടറി പി.ടി. മുറത്ത് എന്നിവരാണ് കരിങ്കൊടി വീശിയത്. കരിങ്കൊടി പ്രതിഷേധമുണ്ടാവുമെന്ന് നേരത്തെ സ്പെഷൽ ബ്രാഞ്ച് വഴി വിവരം ലഭിച്ചിരുന്നതിനാൽ പൊലീസും ജാഗ്രത പാലിച്ചു. പ്രതിഷേധക്കാരെ പൊലീസ് പിടിച്ചുമാറ്റി.

Leave a Reply

Your email address will not be published. Required fields are marked *