കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; ഒരാൾ കസ്റ്റഡിയിൽ

ഓയൂർ തട്ടിക്കൊണ്ടുപോകൽ കേസിൽ ഒരാൾ കസ്റ്റഡിയിൽ. ചിറക്കര സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. കാർ വാടകയ്ക്ക് കൊടുത്തത് ഇയാളാണെന്നാണ് സംശയം. ഇന്നലെയാണ് ഈ യുവാവിനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ട്. നിലവിൽ ഇയാളിപ്പോഴും പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്. കസ്റ്റഡിയിലുള്ളയാളുടെ വിശദ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ. അതേസമയം, കേസിൽ ഇന്ന് വീണ്ടും കുട്ടിയുടെ അച്ഛന്റെ മൊഴിയെടുക്കും.

സംശയമുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതും സിസി ടിവി ശേഖരണവും വാഹന പരിശോധനയും തുടരും. അതേസമയം, പൊലീസിന്‍റെ ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറെന്ന് ആറുവയസുകാരിയുടെ അച്ഛൻ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണസംഘം വിളിപ്പിച്ചിട്ടുണ്ട്. അവരുടെ മുമ്പാകെ ഹാജരാകും. തന്‍റെ പഴയ ഫോൺ ആണ് കൊണ്ടുപോയത്. കുട്ടികൾ കളിക്കുന്നത് കൊണ്ട് ഭാര്യ പറഞ്ഞതുകൊണ്ടാണ് ഫോൺ മാറ്റിവച്ചത്. അവർക്ക് എന്ത് തരത്തിലുള്ള പരിശോധനയും നടത്താമെന്നും പിതാവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *