ഈ വർഷത്തെ അൽ ദഫ്റ ബുക്ക് ഫെസ്റ്റിവൽ 2023 ഡിസംബർ 4 മുതൽ ആരംഭിക്കുമെന്ന് അബുദാബി അറബിക് ലാംഗ്വേജ് സെന്റർ അറിയിച്ചു. അബുദാബി മീഡിയ ഓഫീസാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. മദിനത് സായിദിലെ പൊതു പാർക്കിൽ സംഘടിപ്പിക്കുന്ന അൽ ദഫ്റ ബുക്ക് ഫെസ്റ്റിവൽ 2022 ഡിസംബർ 4 മുതൽ ഡിസംബർ 10 വരെ നീണ്ട് നിൽക്കും. അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസത്തിന് കീഴിലാണ് അറബിക് ലാംഗ്വേജ് സെന്റർ പ്രവർത്തിക്കുന്നത്.
Under the patronage of Hamdan bin Zayed,
Al Dhafra Book Festival, organised by @AbuDhabiALC, will take place from 4-10 December 2023 at the Public Park, Madinat Zayed featuring 50 exhibitors, and aims to promote the Arabic language as a core pillar of the Emirati identity. pic.twitter.com/sgMukd0W61— مكتب أبوظبي الإعلامي (@ADMediaOffice) November 30, 2023
‘അൽ ദഫ്റ: സാംസ്കാരിക പൈതൃകത്തിന്റെ ആഘോഷം’ എന്ന പ്രമേയത്തിലൂന്നിയാണ് ഈ വർഷത്തെ അൽ ദഫ്റ ബുക്ക് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. അൽ ദഫ്റ ബുക്ക് ഫെസ്റ്റിവലിന്റെ ഭാഗമായി നിരവധി സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ദിനവും വൈകീട്ട് 4 മണിമുതൽ രാത്രി 10 മണിവരെയാണ് പുസ്തകമേളയിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഇത്തവണത്തെ മേളയിൽ അമ്പതോളം പ്രാദേശിക പ്രസാധകരും, വിതരണക്കാരും പങ്കെടുക്കുന്നതാണ്.