ഏകതയുടെ ആഭിമുഖ്യത്തിൽ യൂണിയൻ ഡേ ആഘോഷങ്ങൾ നടന്നു

ഏകതയുടെ ആഭിമുഖ്യത്തിൽ ഷാർജ ഡൽഹി പ്രൈവറ്റ് സ്‌കൂളിൽ വച്ച് ഡിസംബർ 2 ന് നാഷണൽ ഡേ ആഘോഷങ്ങൾ നടന്നു. അഞ്ഞൂറോളം പേര് പങ്കെടുത്ത പരിപാടിയിൽ അറബിക് കൾച്ചറുമായ് ബന്ധപ്പെട്ട വിവിധ കലാപരിപാടികൾ നടന്നു.

തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ഏകത പ്രസിഡണ്ട് ഡോ.സതീഷ്‌കൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു, അൽനാദ സെൻറെർ സിഇഒ നബീൽ അഹമ്മദ് മുഹമ്മദ് മഹ്മൂദ് മുഖ്യാതിഥി ആയിരുന്നു.

ഏകത ജോ. സെക്രട്ടറി സോനുകുമാർ സ്വാഗതവും ജനറൽ സെക്രട്ടറി ഗിരീഷ് കുമാർ, യൂത്ത് വിംഗ് കോർഡിനേറ്റർ കെ. ശിവാനന്ദൻ എന്നിവർ പ്രസംഗിച്ചു. ജനറൽ കൺവീനർ പ്രവീൺകുമാർ കൃതജ്ഞത പറഞ്ഞു. കുട്ടികളുടെ ചിത്രരചനാ മത്സരവും പെയിന്റിംഗ് എക്‌സിബിഷനും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *