മിസോറാമില്‍ ഫലം ഇന്ന് അറിയാം

മിസോറമിലെ ജനവിധി ഇന്നറിയാം. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ തുടങ്ങും. 40 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഭരണകക്ഷിയായ എംഎൻഎഫും പുതിയതായി രൂപീകരിച്ച സോറം പീപ്പിള്‍സ് മൂവ്മെന്റും കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മത്സരം.

സോറംതങ്ക മുഖ്യമന്ത്രിയായ എംഎൻഎഫിനെതിരെ ഭരണവിരുദ്ധ വികാരം പ്രകടമാണ്. സംസ്ഥാനത്ത് സോറം പീപ്പിള്‍സ് മൂവ്മെന്റ് മുന്നേറ്റം ഉണ്ടാക്കുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍. ആര്‍ക്കും കേവല ഭൂരിപക്ഷം കിട്ടാത്ത തൂക്ക് സഭയാകും വരിക എന്നും വിലയിരുത്തലുണ്ട്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എംഎൻഎഫ് 26 സീറ്റിലും കോണ്‍ഗ്രസ് അഞ്ചിടത്തും ബിജെപി ഒരു സീറ്റിലും സ്വതന്ത്രര്‍ 8 സീറ്റിലുമാണ് ജയിച്ചത്. ഈ സ്വതന്ത്രരെല്ലാം ചേര്‍ന്ന് 2019ല്‍ രൂപീകരിച്ചതാണ് സോറം പീപ്പിള്‍സ് മൂവ്മെന്റ്, കഴിഞ്ഞ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഈ പാ‍ര്‍ട്ടി വൻ മുന്നേറ്റം ഉണ്ടാക്കിയിരുന്നു. ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനത്ത്, വിവിധ സംഘടനകളും രാഷ്ട്രീയ കക്ഷികളും ആവശ്യപ്പെട്ട പ്രകാരമാണ് വോട്ടെണ്ണല്‍ ഞായറാഴ്ചയില്‍ നിന്ന് ഇന്നത്തേക്ക് മാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *