നവകേരള സദസിന് പെരുമ്പാവൂരിലെ കടയുമടകളോട് ദീപാലാങ്കാരം നടത്താൻ നിര്‍ദ്ദേശിച്ച് ലേബര്‍ ഓഫീസര്‍. എന്നാല്‍ ദീപാലങ്കാരം നടത്താൻ കടയുടമകളോട് നിര്‍ദ്ദേശിക്കണമെന്ന് നോഡല്‍ ഓഫീസറായ തഹസീല്‍ദാര്‍ അധ്യക്ഷനായ സംഘാടക സമിതിയില്‍ തീരുമാനിച്ചിരുന്നുവെന്നും അത് പ്രകാരം താൻ കടയുടമകളോട് അഭ്യര്‍ത്ഥിക്കുകയായിരുന്നുവെന്നും ലേബര്‍ ഓഫീസര്‍ ജയപ്രകാശ് പറഞ്ഞു.
“ഡിസംബര്‍ 10-ന് രാവിലെ പെരുമ്ബാവൂരില്‍ നവകേരള സദസ് നടക്കുകയാണല്ലോ. ഇതൊരു സര്‍ക്കാര്‍ പ്രോഗ്രാം ആണ്. ആയതിനാല്‍ എല്ലാവരും സഹകരിക്കണം. നവകേരള സദസ് പ്രമാണിച്ച് 8/12/2023, 9/12/2023 തീയതികളില്‍ എല്ലാ കടകളിലും ദീപാലങ്കാരം നടത്തേണ്ടതുണ്ട്. ആയതിനാല്‍ 8,9 തീയതി രാത്രികളില്‍ എല്ലാ കടകളും ദീപാലങ്കാരം നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.”- എന്നായിരുന്നു കടയുമടകള്‍ക്ക് ലേബര്‍ ഓഫീസര്‍ അയച്ച സന്ദേശം.
എന്നാല്‍ തഹസീല്‍ദാര്‍ അധ്യക്ഷനായ സംഘാടക സമിതിയില്‍ കടകളില്‍ ദീപാലങ്കാരം നടത്തണമെന്ന് തീരുമാനിച്ചിരുന്നു. ഇക്കാര്യം ലേബര്‍ ഓഫീസര്‍ കടയുടമകളെ അറിയിക്കണമെന്ന് കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നു. ലേബര്‍ ഓഫീസറിനേയും കെ.എസ്.ഇ.ബി. എക്സിക്യൂട്ടീവ് എൻജിനീയറേയും ആണ് ചുമതലപ്പെടുത്തിയിരുന്നത്. അതിനെ തുടര്‍ന്ന് കടയുടമകളോട് അഭ്യര്‍ത്ഥിക്കുകയായിരുന്നുവെന്നാണ് ലേബര്‍ ഓഫീസര്‍ വ്യക്തമാക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കടയുമടകളോട് അഭ്യര്‍ത്ഥിക്കുക മാത്രമാണ് ചെയ്തതെന്നും ഓര്‍ഡര്‍ നല്‍കുകയോ കത്ത് നല്‍കുകയോ ചെയ്തിട്ടില്ലെന്നും ലേബര്‍ ഓഫീസര്‍ ജയപ്രകാശ് പറഞ്ഞു.