കനത്ത മഴയയെ തുടർന്ന് വെള്ളപ്പൊക്കമുണ്ടായ ചെന്നെയിലേക്കും തിരിച്ചുമുള്ള സർവിസുകൾ താൽകാലികമായി നിർത്തിവെച്ചതായി ഒമാൻ എയർ അധികൃതർ അറിയിച്ചു. പ്രവർത്തനങ്ങൾ സാധാരണ നിലയിലായാലുടൻ ഫ്ലൈറ്റുകൾ പുനഃക്രമീകരിക്കും. കനത്ത മഴയെ തുടർന്ന് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം യുഎഇയിൽനിന്നുള്ള വിമാനങ്ങളും റദ്ദാക്കിയതായി അധികൃതർ വ്യക്തമാക്കിയിരുന്നു.
ഒമാൻ എയറിന്റെ ചെന്നെ സർവിസുകൾ താൽകാലികമായി നിർത്തി
