കർണി സേന അധ്യക്ഷനെ വെടിവച്ചു കൊന്നു. ജയ്പൂരിലാണ് നടുക്കുന്ന സംഭവം നടന്നത്. കർണി സേന അധ്യക്ഷനായ സുഖ്ദേവ് സിംഗ് ഗോഗ മേദിക്കെതിരെ അക്രമികൾ രണ്ട് റൗണ്ട് വെടിവച്ചു. കൊലപാതക ശേഷം അക്രമികൾ രക്ഷപ്പെട്ടു. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളു.
കർണി സേന അധ്യക്ഷനെ വെടിവെച്ച് കൊന്നു; രണ്ട് റൗണ്ടാണ് അക്രമികൾ വെടിവെച്ചത്
