ഗസ്സയില്‍ വെടിനിര്‍ത്തലിന് അന്താരാഷ്ട്ര ഇടപെടല്‍ വേണം; ജിസിസി ഉച്ചകോടി

ഗസ്സയില്‍ വെടിനിര്‍ത്തലിന് അന്താരാഷ്ട്ര ഇടപെടല്‍ വേണമെന്ന് ദോഹയില്‍ നടന്ന ജിസിസി ഉച്ചകോടി. ഇസ്രായേല്‍ നടത്തുന്നത് വംശഹത്യയാണെന്നും യു.എന്‍ ഉത്തരവാദിത്വം നിറവേറ്റണമെന്നും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉദ്ഘാടന പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.

സ്വയം പ്രതിരോധമെന്നോ തീവ്രവാദ വിരുദ്ധ നടപടിയെന്നോ ഗസ്സയിലെ ആക്രമണത്തെ ന്യായീകരിക്കാനാവില്ലെന്നും വംശഹത്യയാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മാനുഷിക സഹായങ്ങള്‍ പോലും യുദ്ധായുധമാക്കുന്ന ഇസ്രായേല്‍ നിലപാട് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വിശദമാക്കി.

ജിസിസി നേതാക്കള്‍ക്ക് പുറമെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദുഗാനും ഉച്ചകോടിയില്‍ പങ്കെടുത്തു‌. യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ മേഖലയാകെ സംഘർഷം വ്യാപിക്കുമെന്നും ഇത് അന്താരാഷ്ട്ര സമൂഹത്തിന്റെ തന്നെ സുരക്ഷയ്ക്കും സമാധാനത്തിനും തിരിച്ചടിയാകുമെന്നും ദോഹയിൽ സമാപിച്ച ഉച്ചകോടി മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *