2023 ഡിസംബർ 8-ന് സബാഹ് അൽ അഹ്‌മദ് കോറിഡോറിൽ ഒമ്പത് മണിക്കൂർ നീണ്ട് നിൽക്കുന്ന താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. 2023 ഡിസംബർ 5-നാണ് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഉം ലഖ്ബ ഇന്റർചേഞ്ച് അണ്ടർപാസ് മുതൽ താനി ബിൻ ജാസിം ഇന്റർചേഞ്ച് അണ്ടർപാസ് വരെയുള്ള മേഖലയിൽ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള ദിശയിലാണ് ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. സർവീസ് റോഡുകൾ, താനി ബിൻ ജാസിം ഇന്റർചേഞ്ച് സിഗ്നൽ എന്നിവിടങ്ങളിൽ ഗതാഗതം അനുവദിക്കുന്നതാണ്.
تعلن #أشغال عن إغلاق لمدة 9 ساعات على محور صباح الأحمد أمام الحركة المروية القادمة من نفق تقاطع أم لخبا حتى نفق تقاطع ثاني بن جاسم في اتجاه مطار حمد الدولي مع إبقاء الحركة المرورية مفتوحة على الطرق الخدمية وإشارة تقاطع ثاني بن جاسم كما سيتم إغلاق الحركة المرورية على الجسر المؤدي… pic.twitter.com/miSLuOYryF
— هيئة الأشغال العامة (@AshghalQatar) December 5, 2023
അൽ ഷമാലിൽ നിന്ന് ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള ഉം ലഖ്ബ ഇന്റർചേഞ്ച് ഫ്ലൈഓവർ താത്കാലികമായി അടച്ചിടുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബർ 8-ന് 1:00 am മുതൽ 10:00 am വരെയാണ് സബാഹ് അൽ അഹ്‌മദ് കോറിഡോറിലെ താത്കാലിക ഗതാഗത നിയന്ത്രണം.

അൽ ഷമാൽ, അൽ മർഖിയ മുതലായ ഇടങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾക്ക് ദുഹൈൽ ഇന്റർചേഞ്ച് ഉപയോഗിച്ച് കൊണ്ട് സബാഹ് അൽ അഹ്‌മദ് കോറിഡോറിലെ വിവിധ ഇടങ്ങളിൽ എത്തിച്ചേരാവുന്നതാണ്. ദോഹയിൽ നിന്ന് സബാഹ് അൽ അഹ്‌മദ് കോറിഡോറിലേക്ക് സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് ഉം ലഖ്ബ ഇന്റർചേഞ്ച് സർവീസ് റോഡുകൾ ഉപയോഗപ്പെടുത്താവുന്നതാണ്.