കണിച്ചുകുളങ്ങര കേസിൽ ജാമ്യാപേക്ഷ തള്ളണം; സംസ്ഥാനം സുപ്രീം കോടതിയിൽ

കണിച്ചുകുളങ്ങര കേസിൽ പ്രതിയായ സജിത്തിന്റെ ജാമ്യ ഹർജിക്കെതിരെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി സംസ്ഥാന സർക്കാർ. കുറ്റവാളി സജിത്ത് നീതിവ്യവസ്ഥയുടെ ദയ ഹർജിക്കുന്നില്ലെന്നും സജിത്ത് ക്രൂരഹൃദയനായ കുറ്റവാളിയാണെന്നും സംസ്ഥാനം സത്യവാങ്മൂലത്തിൽ പറയുന്നു. ബിസിനസ് പക പോക്കലിന് നടത്തിയ ക്രൂരകൊലപാതകമാണിതെന്നും നിരപരാധികളെയും പകയിൽ കൊലപ്പെടുത്തിയെന്നും ഇതിനാൽ തന്നെ ജാമ്യം തേടിയുള്ള അപേക്ഷ തള്ളണമെന്നും സംസ്ഥാനം സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൗൺസൽ ഹർഷദ് വി ഹമീദാണ് സത്യവാങ്മൂലം സമർപ്പിച്ചത്. ഇതിനിടെ, സജിത്തിന്റെ സജിത്തിന്റെ ഹർജി പരിഗണിക്കുന്നത് ജനുവരി 17ലേക്ക് മാറ്റി. ഇന്ന് ഹർജി പരിഗണിച്ചപ്പോഴാണ് ജനുവരിയിലേക്ക് നീട്ടിവെക്കുകയാണെന്ന് സുപ്രീം കോടതി അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *