60 അടി താഴ്ചയുള്ള കുഴിയിൽ മൃതദേഹം അഴുകിയ നിലയിൽ ; സംഭവം ചെന്നൈ വേളാച്ചേരിയിൽ

ചെന്നൈ വേളാച്ചേരിയിലെ 60 അടി താഴ്ചയുള്ള കുഴിയിൽ നിന്നും ഒരു മൃതദേഹം കണ്ടെടുത്തു. അഴുകിയ നിലയിലുളള മൃതദേഹമാണ് കണ്ടെടുത്തത്. ഇതര സംസ്ഥാന തൊഴിലാളിയായ നരേഷിന്റേതാണെന്ന് നിഗമനം. തിങ്കളാഴ്ച കനത്ത മഴയെ തുടർന്ന് ഭൂമിയുടെ ഒരു ഭാഗം ഇടിഞ്ഞുതാഴ്ന്നിരുന്നു. ഇവിടെ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. അപകടം നടന്ന് 100 മണിക്കൂർ ശേഷമാണ് മൃതദേഹം കിട്ടിയത്. രണ്ട് തൊഴിലാളികൾ, ജൂനിയർ എഞ്ചിനീയർ, ഒരു ഇതര സംസ്ഥാന തൊഴിലാളി എന്നിവരെയായിരുന്നു കാണാതായത്. ജൂനിയർ എഞ്ചിനീയർ ജയശീലനായി തിരച്ചിൽ തുടരുകയാണ്. ജയശീലന്റെ ഗർഭിണിയായ ഭാര്യ അടക്കം കുടുംബാങ്ങങ്ങൾ സ്ഥലത്തു തുടരുന്നുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *