‘ഇന്ത്യ മുന്നണി’ യോഗം ഈ മാസം 19ന് ഡൽഹിയിൽ; ലോക്സഭാ തെരഞ്ഞെടുപ്പ് മുഖ്യ അജണ്ടയാകും

ഇൻഡ്യ മുന്നണി യോഗം ഈ മാസം 19ന് ഡൽഹിയിൽ ചേരും. വൈകുന്നേരം മൂന്നു മണിക്കാണ് യോഗം ചേരുക. കഴിഞ്ഞ ആറാം തിയതിയാണ് നേരത്തെ മുന്നണി യോഗം ചേരാൻ തീരുമാനിച്ചിരുന്നത്. സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ബീഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായിരുന്ന നിധീഷ് കുമാർ, ബംഗാൾ മുഖ്യമന്ത്രിയും ത്രിണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി എന്നിവരുൾപ്പടെയുള്ള പല പ്രതിപക്ഷ നേതാക്കളും ഈ യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് യോഗം മാറ്റിയത്.

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജനമാകും യോഗത്തിന്റെ പ്രധാന അജണ്ട. രാജസ്ഥാൻ, മധ്യപ്രദേശ്, ചത്തീസ്ഗഡ്, തെലങ്കാന മിസോറാം എന്നീ സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന് ശേഷമുള്ള ഇന്ത്യാ മുന്നണിയുടെ ആദ്യ യോഗം കൂടിയാണിത്. അതുകൊണ്ട് തന്നെ പല സുപ്രധാന തീരുമാനങ്ങളും യോഗത്തിലുണ്ടാവും. കോൺഗ്രസിനേറ്റ തോൽവിയടക്കം യോഗത്തിൽ ചർച്ചയാകാനും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *