കുട്ടികളെയും സ്ത്രീകളെയും പ്രത്യേകം ശ്രദ്ധിക്കണം; ശബരിമലയിലെ തിരക്കിൽ ഹൈക്കോടതി നിർദ്ദേശം

ശബരിമലയിലെ തിരക്കിനിടയിൽ കുട്ടികളേയും സ്ത്രീകളെയും പ്രത്യേകമായി ശ്രദ്ധിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. പോലീസിനും, ദേവസ്വം ബോർഡിനുമാണ് നിർദേശം നൽകിയത്. ക്യൂ കോംപ്ലക്‌സിലും പിൽഗ്രിം ഷെഡിലും ചുക്കുവെള്ളവും ബിസ്‌ക്കറ്റും നൽകണമെന്നും ക്യൂവിൽ കുടുങ്ങിയ തീർത്ഥാടകരെ സഹായിക്കാൻ കൂടുതൽ വളണ്ടിയർമാരെ നിയോഗിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ക്യൂ നിന്ന് തീർത്ഥാടകർ ബോധരഹിതരാകുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. നിലക്കലിൽ നിന്ന് പമ്പയിലേക്ക് ആവശ്യത്തിന് കെഎസ്ആർടിസി ബസ് ഉറപ്പാക്കണം. ബസുകളിൽ അനുവദനീയമായതിലും കൂടുതൽ ആളുകൾ കയറുന്നില്ലെന്നും ഉറപ്പുവരുത്തണം.  ജില്ലാ കലക്ടർക്കും ജില്ലാ പോലീസ് മേധാവിക്കുമാണ് ഈ നിർദ്ദേശം നൽകിയിരിക്കുന്നത്. നിലക്കലിലെ പാർക്കിംഗ് സൗകര്യങ്ങൾ പത്തനംതിട്ട ആർടിഒ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *