കൊല്ലത്ത് വയോധികയെ മർദിച്ച സംഭവം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കൊല്ലത്ത് എൺപതുകാരിയെ മരുമകൾ മർദിച്ച കേസിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു .കമ്മീഷൻ കൊല്ലം ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ട്.ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.

അതേസമയം കേസില്‍ അറസ്റ്റിലായ മഞ്ജു മോള്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. മഞ്ജു ഭർത്താവ് ജെയിംസിനെയും മർദിച്ചിരുന്നുവെന്ന് ഭർതൃമാതാവ് ഏലിയാമ്മ പറഞ്ഞു. നിലത്ത് വീണാലും ചവിട്ടുകയും മുറിയിൽ പൂട്ടിയിടുകയും ചെയ്യാറുണ്ടെന്നും ഏലിയാമ്മ പറയുന്നു.

കുടുംബപ്രശ്നങ്ങളും, വൃത്തി ഇല്ലായ്മയും ആരോപിച്ചായിരുന്നു മാതാവിനെ പ്രതി ഉപദ്രവിച്ചിരുന്നത്. മഞ്ജുവിന്‍റെ ഭർത്താവ് ജെയിംസിനും ക്രൂര മർദ്ദനം ഏറ്റിട്ടുണ്ട്. വായോധികയുടെ പരാതിയിൽ വധശ്രമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമതിയാണ് പൊലീസ് കേസെടുത്തത്. 

Leave a Reply

Your email address will not be published. Required fields are marked *