എട്ടുവർഷത്തോളം മദ്യം ജീവിതത്തിൽ വലിയ കാര്യമായിരുന്നു; ശ്രുതി ഹാസൻ

തനിക്കുണ്ടായിരുന്ന മദ്യപാന ശീലത്തേക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് ശ്രുതി ഹാസൻ  ഇപ്പോൾ. ഒരു ദേശീയ മാധ്യമത്തോടായിരുന്നു ശ്രുതിയുടെ വെളിപ്പെടുത്തൽ. എട്ടുവർഷം മദ്യത്തിനടിമയായിരുന്നെന്നാണ് ശ്രുതി വെളിപ്പെടുത്തിയത്. നിങ്ങൾ മദ്യപിക്കാത്തപ്പോൾ പാർട്ടി സാഹചര്യങ്ങളിൽ ആളുകളെ സഹിക്കാൻ പ്രയാസമാണെന്നും അവർ പറഞ്ഞു. തനിക്ക് ഖേദമോ, ഹാംങ്ഓവറോ ഇല്ല. ശാന്തമായിരിക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് ജീവിതത്തിലെ ഒരു ഘട്ടമായിരിക്കാം. അല്ലെങ്കിൽ നിങ്ങളുടെ ജീവിതകാലം മുഴുവൻ ഇത് ചെയ്യാൻ നിങ്ങൾ ആഗ്രഹിച്ചേക്കാമെന്നും ശ്രുതി ഹാസൻ പറഞ്ഞു.

മദ്യപിക്കുമായിരുന്നെങ്കിലും താൻ ഒരിക്കലും മയക്കുമരുന്നിന് അടിമയായിരുന്നില്ലെന്നും എന്നാൽ തന്റെ അടുത്ത സുഹൃത്തുക്കളോടൊപ്പം എപ്പോഴും കുടിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും ശ്രുതി പങ്കുവെച്ചു: ‘ഞാൻ ഒരിക്കലും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നില്ല. പക്ഷേ മദ്യം എന്റെ ജീവിതത്തിൽ ഒരു വലിയ കാര്യമായിരുന്നു. ഞാനെപ്പോഴും ഹാങ്ഓവറിലായിരുന്നു. എനിക്ക് എപ്പോഴും എന്റെ സുഹൃത്തുക്കളോടൊപ്പം കുടിക്കാൻ ആഗ്രഹമുണ്ടായിരുന്നു. അതെന്നെ കൂടുതൽ നിയന്ത്രിക്കുന്നതായി തോന്നി.’ ശ്രുതി കൂട്ടിച്ചേർത്തു.

തെലുങ്കിൽ ബാലകൃഷ്ണയോടൊപ്പം വീരസിംഹ റെഡ്ഡി, ചിരഞ്ജീവിക്കൊപ്പം വാൾട്ടയർ വീരയ്യ എന്നീ ചിത്രങ്ങളിലാണ് ശ്രുതി ഈ വർഷം അഭിനയിച്ചത്. നാനി നായകനായെത്തിയ ഹായ് നാന്നാ എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്തിലും അവർ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രഭാസ് നായകനാവുന്ന സലാറാണ് ശ്രുതി നായികയായി റിലീസിന് തയ്യാറെടുത്തിരിക്കുന്ന ചിത്രം. 

Leave a Reply

Your email address will not be published. Required fields are marked *