ജോലി ചെയ്യുന്നതിനിടെ മലയാളിയായ പ്രവാസി കുഴഞ്ഞ് വീണ് മരിച്ചു

റിയാദിലെ വർക്ഷോപ്പിൽ ജോലിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം നിലമ്പൂർ വഴിക്കടവ് സ്വദേശി മാമൂട്ടിൽ സുകുമാരൻ സുദീപ് ആണ് മരിച്ചത്.55 വയസായിരുന്നു പ്രായം. റിയാദ് എക്സിറ്റ് എട്ടിൽ ദമ്മാം റോഡിലുള്ള ഫഹസ് ദൗരിയിലാണ് സുദീപ് ജോലി ചെയ്യുന്ന വർക്ക്ഷോപ്പ്. വാഹനങ്ങളുടെ ഓയിൽ മാറ്റുന്ന ജോലിക്കിടെയാണ് കുഴഞ്ഞുവീണത്. ഹൃദയാഘാതമുണ്ടായി പെട്ടെന്ന് മരണം സംഭവിക്കുകയായിരുന്നു.

മൃതദേഹം സമീപത്തെ റഫ ആശുപത്രിയിലാണ്. ഉടൻ ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. കഴിഞ്ഞ 33 വർഷമായി റിയാദിൽ പ്രവാസിയാണ്. ഭാര്യ: ബിജി, മക്കൾ: സോനു, ശ്രുതി. മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) വെൽഫെയർ വിഭാഗം സെക്രട്ടറി റസാഖ് വയൽക്കരയുടെ നേതൃത്വത്തിൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *