ജിദ്ദ സൂപ്പർഡോമിൽ വെച്ച് നടന്ന് വന്നിരുന്ന ജിദ്ദ ബുക്ക് ഫെയർ സമാപിച്ചു. 2023 ഡിസംബർ 16-നാണ് ജിദ്ദ ബുക്ക് ഫെയർ സമാപിച്ചത്. ഇത്തവണത്തെ ജിദ്ദ ബുക്ക് ഫെയറിൽ ആയിരത്തിലധികം പ്രസാധകർ പങ്കെടുത്തു. ഈ ബുക്ക് ഫെയറിൽ നാനൂറിൽപ്പരം പവലിയനുകൾ ഒരുക്കിയിരുന്നു.
പത്ത് ദിവസം നീണ്ട് നിന്ന ഈ പുസ്തകമേള സൗദി ലിറ്ററേച്ചർ, പബ്ലിഷിംഗ് ആൻഡ് ട്രാൻസലേഷൻ കമ്മീഷനാണ് സംഘടിപ്പിച്ചത്. ജിദ്ദ ബുക്ക് ഫെയറിന്റെ ഭാഗമായി എൺപതിലധികം പ്രത്യേക പരിപാടികൾ അരങ്ങേറി.
ഇതിൽ സെമിനാറുകൾ, ചർച്ചകൾ, പദ്യപാരായണം തുടങ്ങിയവ ഉൾപ്പെടുന്നു. ഇത്തവണത്തെ ജിദ്ദ പുസ്തകമേളയിൽ ജാപ്പനീസ് മാംഗ, കോമിക്സ് മുതലായവയുടെ പ്രസിദ്ധീകരണം സംബന്ധിച്ച പ്രത്യേക പരിശീലനക്കളരിയും ഉൾപ്പെടുത്തിയിരുന്നു.
رسونا على #مرافئ_الثقافة وعشنا تجارب لا تنسى في عشرة أيام مثرية زاخرة بالمعرفة والمتعة ✨
نلتقيكم في وجهتنا القادمة!#معرض_جدة_للكتاب_2023 #هيئة_الأدب_والنشر_والترجمة pic.twitter.com/41tKWn4p8w
— معارض الكتاب في السعودية (@SaudiBookFair) December 16, 2023