ഇതര സമുദായക്കാരനുമായി പ്രണയം; യുവതിയെ സഹോദരന്മാർ കഴുത്ത് ഞെരിച്ച് കൊന്നു

യുവതിയെ സഹോദരന്മാർ ചേർന്ന് കഴുത്ത് ഞെരിച്ച് കൊന്ന് കനാലിൽ തള്ളി. ഇതര സമുദായക്കാരനെ പ്രണയിച്ചതിന്‍റെ പേരിലാണ് ഈ ക്രൂര കൃത്യം ചെയ്തത്. ഉത്തർ പ്രദേശിലെ ഗാസിയാബാദിലെ കനാലിൽ തള്ളിയ മൃതദേഹത്തിനായി ദേശീയ ദുരന്ത നിവാരണ സേനയും മുങ്ങൽ വിദഗ്ധരും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. മുറാദ് നഗറിൽ സംശയാസ്പദമായ സാഹചര്യത്തിൽ രണ്ടുപേരെ പട്രോളിങ്ങിനിടെ പോലീസ് കണ്ടെത്തുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെയാണ് ഈ ക്രൂരകൃത്യത്തിന്‍റെ വിവരങ്ങൾ പുറത്തത്തു വന്നത്.

സുഫിയാൻ, മഹ്താബ് എന്നീ യുവാക്കളെയാണ് പോലീസ് അറസറ്റ്ചെയ്തത്. ഷീബ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഡൽഹിയിൽ ബന്ധുക്കൾക്കൊപ്പമാണ് ഷീബ താമസിച്ചിരുന്നത്. ഇതര സമുദായത്തിലെ യുവാവുമായുള്ള ഷീബയുടെ ബന്ധത്തെ ഇവർ ശക്തമായി എതിർത്തിരുന്നെങ്കിലും ഷീബ പിന്മാറാതിരുന്നതോടെയാണ് ക്രൂരകൃത്യം നടത്തിയത്.

അറസ്റ്റിലായ യുവാക്കളെ ചോദ്യം ചെയ്യൽ തുടരുകയാണ്. കഴുത്തിൽ മുണ്ട് മുറുക്കിയാണ് സഹോദരിയെ കൊന്നതെന്ന് ഇവർ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. യുവതിയുടെ വസ്ത്രങ്ങളും ചെരിപ്പുകളും മാത്രമാണ് കനാലിൽനിന്നും ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *