സ്റ്റേ നീങ്ങി: ‘പൊറാട്ട് നാടകം’ തീയറ്ററുകളിലേക്ക്

സൈജു കുറുപ്പ് നായകനായി അഭിനയിച്ച ‘പൊറാട്ട്നാടകം’ എന്ന സിനിമയ്ക്ക് എറണാകുളം ഫസ്റ്റ് ക്ലാസ് അഡീഷനൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ഏർപ്പെടുത്തിയ സ്റ്റേ നീങ്ങി. പകർപ്പവകാശലംഘനത്തിന്റെ പേരിൽ സിനിമയ്ക്കെതിരെ വന്ന ആരോപണങ്ങൾ ചിത്രത്തിന്റെ അണിയറപ്രവർത്തകർ കോടതിയിൽ നിഷേധിച്ചിരുന്നു. ഇരു വിഭാഗത്തിന്റേയും വാദങ്ങൾ കേട്ട എറണാകുളം അഡീഷണൽ ജില്ലാ കോടതി(നമ്പർ 1) ഉപാധികളോടെ ‘പൊറാട്ട്നാടക’ത്തിന്റെ സ്റ്റേ നീക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

സിനിമയുടെ റിലീസിന് ശേഷം ആരോപണം ഉന്നയിച്ച വ്യക്തികൾക്ക് യാഥാർത്ഥ്യം ബോധ്യമാകുമെന്നും, ആരോപണം തെറ്റായിരുന്നുവെന്ന് തെളിയിക്കപ്പെട്ടാൽ ഹർജിക്കാർക്കെതിരെ മാനനഷ്ടമുൾപ്പെടെയുള്ള ,നിയമനടപടികൾ സ്വീകരിക്കുമെന്നും ‘പൊറാട്ട്നാടക’ത്തിന്റെ സംവിധായകൻ നൗഷാദ് സാഫ്രോൺ, നിർമ്മാതാവ് വിജയൻ പള്ളിക്കര, തിരക്കഥാകൃത്ത് സുനീഷ് വാരനാട്, നടൻ സൈജു കുറുപ്പ് എന്നിവർ പറഞ്ഞു. നിർമ്മാതാവിനും, തിരക്കഥാകൃത്തിനും വേണ്ടി അഡ്വ.മുഹമ്മദ് സിയാദ് ഹാജരായി. ചിത്രം ജനുവരിയോടെ തീയറ്ററുകളിലെത്തും

Leave a Reply

Your email address will not be published. Required fields are marked *