വണ്ടിപ്പെരിയാർ പോക്സോ കേസ്; സർക്കാർ നൽകുന്ന അപ്പീലിൽ പെൺകുട്ടിയുടെ കുടുംബവും കക്ഷി ചേരും

ഇടുക്കി വണ്ടിപ്പെരിയാർ പോക്സോ കേസില്‍ പ്രതിയെ വെറുതെ വിട്ട കോടതി വിധി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ കുടുംബം ഹൈക്കോടതിയെ സമീപിക്കും. സർക്കാർ നൽകുന്ന അപ്പീലിൽ കക്ഷി ചേരുന്നതിനൊപ്പം പട്ടികജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജിയും നൽകും.

സാക്ഷിമൊഴികളും വിധിപ്പകർപ്പും മറ്റ് തെളിവുകളും വിശകലനം ചെയ്ത് അടുത്ത ദിവസം തന്നെ ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് നീക്കം. വിധി റദ്ദ് ചെയ്യണമെന്നും പട്ടികജാതി,പട്ടിക വർഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തണമെന്ന ആവശ്യം ഉന്നയിക്കും. കേസിന്‍റെ നടത്തിപ്പിനായി സ്വന്തം നിലയിൽ അഭിഭാഷകനെ വെക്കാനും കുടുംബം തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *