വീണ്ടും ഡയാന; രാജകുമാരിയുടെ സായാഹ്നവസ്ത്രം വിറ്റത് ഒമ്പതര കോടിയിലേറെ രൂപയ്ക്ക്..!

ഈ ലോകത്തോടു വിടപറഞ്ഞെങ്കിലും ഡയാന രാജകുമാരി ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നു. മാധ്യമങ്ങളിൽ അവരെക്കുറിച്ചുള്ള വാർത്തകൾ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നുമുണ്ട്. വലിയ മാധ്യമവേട്ടയ്ക്കിരയായ വനിതകൂടിയാണ് ഡയാന. വെയിൽസ് രാജകുമാരിയായിരുന്ന ഡയാന വീണ്ടും വാർത്തകളിൽ നിറയുകയാണ്. 1985ൽ രാജകുമാരി ധരിച്ചിരുന്ന മനോഹരമായ ടു പീസ് വെൽവെറ്റ് വസ്ത്രം അടുത്തിടെ ലേലത്തിൽ റെക്കോർഡ് വിലയ്ക്കു വിറ്റതാണു പുതിയ സംഭവം.

വസ്ത്രത്തെക്കുറിച്ച്

ഷോൾഡർ പാഡുകൾ, നീല ഓർഗൻസ പാവാട, ബോ എന്നിവയുൾപ്പെടെയുള്ള ഫാഷൻ ഈവനിംഗ് ഡ്രസ് ആണിത്. പ്രപഞ്ചത്തിൻറെയും നക്ഷത്രങ്ങളുടെയും ചിത്രീകരണം പോലെ കാണപ്പെടുന്ന കറുപ്പും നീലയും നിറങ്ങളുടെ സംയോജനമാണ് നിറം. വർഷങ്ങൾക്ക് മുമ്പ് ഇറ്റലിയിൽവച്ച് ഒരു സായാഹ്നത്തിലാണ് ഈ നീല ജാക്വസ് അസാഗുറി രാജകീയവസ്ത്രം ഡയാന ധരിച്ചത്.

കഴിഞ്ഞ ദിവസം ഹോളിവുഡ് ലെജൻഡ്സ് ഇവൻറിൽ ജൂലിയൻസ് ഓക്ഷൻസ് എന്ന ലേല കമ്പനിയാണ് രാജകുമാരിയുടെ മനോഹരമായ വസ്ത്രങ്ങൾ വിറ്റഴിച്ചത്. കാലിഫോർണിയയിലെ ബെവർലി ഹിൽസിൽ നടന്ന വലിയ ഇവൻറിൻറെ ഭാഗമായിരുന്നു ലേലം. ലേലത്തുകയാണ് എല്ലാവരെയും അദ്ഭുതപ്പെടുത്തിയത്. 1,143,000 ഡോളറിനാണ് വിറ്റഴിച്ചത് (ഏകദേശം ഒമ്പതര കോടിയിലേറെ രൂപ).

ഡയാനയുടെ ജാക്വസ് അസാഗുറി ഈവനിംഗ് ഡ്രസിൻറെ യഥാർഥ വില 100,000 ഡോളർ (ഏകദേശം 80 ലക്ഷം രൂപ) ആണെന്നാണു കണക്കാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *