കെ സുധാകരന്റെ യാത്ര; കെപിസിസി അധ്യക്ഷ സ്ഥാനത്ത് പകരക്കാരെ ആലോചിച്ചിട്ടില്ലെന്ന് എഐസിസി

കെ സുധാകരൻ ചികിത്സയ്ക്ക് യാത്ര വേണ്ടി വരുമെന്ന് അറിയിച്ചുവെന്നും കെപിസിസി അധ്യക്ഷ സ്ഥാനത്ത് പകരം ആർക്കെങ്കിലും ചുമതല നൽകുന്നത് ആലോചിച്ചിട്ടില്ലെന്നും എഐസിസി. യാത്ര തീരുമാനിച്ച ശേഷം മറ്റു കാര്യങ്ങൾ ആലോചിക്കുമെന്നും എഐസിസി വൃത്തങ്ങൾ വ്യക്തമാക്കി. 

പരിശോധനക്കും ചികിത്സയ്ക്കുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഈ മാസം അമേരിക്കയിലേക്ക് പോകും. രണ്ടാഴ്ചയിലേറെ സംഘടനാ തിരക്കുകളിൽ നിന്ന് മാറി നിൽക്കേണ്ടി വരുമെന്നാണ് അദ്ദേഹം കെപിസിസി ഭാരവാഹികളെ അറിയിച്ചത്. ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതിനാൽ മാസങ്ങളായി കെ സുധാകരൻ കേരളത്തിൽ ചികിത്സ തേടുന്നുണ്ട്. ഇത് പോരെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യം കൂടി കണക്കിലെടുത്താണ് അമേരിക്കയിലേക്കുള്ള യാത്ര നിശ്ചയിച്ചത്.  ന്യൂറോ സംബന്ധമായ ചികിത്സക്കായാണ് യാത്ര. വീസ ലഭിക്കുന്ന മുറയ്ക്ക് യാത്ര തീയതി തീരുമാനിക്കും. ചികിത്സയ്ക്ക് പോകുന്നുവെന്ന അഭ്യൂഹം നിലനിൽക്കെ വീസയ്ക്ക് അപേക്ഷിച്ച കാര്യം ഓൺലൈനായി നടന്ന കെപിസിസി ഭാരവാഹികളുടെ യോഗത്തിൽ കെ സുധാകരൻ തന്നെ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *