‘തല്ലുന്ന കണക്കുമായി വന്നാൽ തല്ലി തന്നെ തീർക്കും’: കെ. മുരളീധരൻ

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസും ഡീവൈെഫ്ഐ പ്രവര്‍ത്തകരും മര്‍ദ്ദിച്ചതില്‍ കടുത്ത പ്രതികരണവുമായി കെ.മുരളീധരന്‍ രംഗത്ത്.തല്ലി തീർക്കാൻ ആണെങ്കിൽ തല്ലി തീർക്കാം.മുഖ്യമന്ത്രിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘രക്ഷാപ്രവർത്തനം’ ഊർജിതമാക്കണം.

തല്ലുന്ന കണക്കുമായി വന്നാൽ തല്ലി തന്നെ തീർക്കും.കേന്ദ്രത്തിൽ മോദിയും കേരളത്തിൽ പിണറായിയും ഭരിക്കുമ്പോൾ ഗാന്ധി മാർഗ്ഗത്തിന് പ്രസക്തിയില്ല.കോൺഗ്രസ് പ്രവർത്തകർക്ക് സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടു.

കോൺഗ്രസ് പ്രവർത്തകരെ തല്ലുന്നത് കണ്ടില്ലെന്ന് മുഖ്യമന്ത്രി കള്ളം പറഞ്ഞതോടെയാണ് നയം മാറ്റാൻ പാർട്ടി തീരുമാനിച്ചത്.കെ സുധാകരന്‍റെ സംഘപരിവാർ പ്രസ്താവന അടഞ്ഞ അധ്യായമെന്നും മുരളീധരൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *