സുബി സുരേഷിന്റെ മരണത്തിൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

നടി സുബിയുടെ മരണത്തിൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ അവർ പൈസ ചോദിച്ചു കൊണ്ടേയിരിക്കുകയായിരുന്നു. 25 ദിവസം സുബി ഐസിയുവിൽ ആയിരുന്നു. ഈ വർഷം ഫെബ്രുവരി 22 ബുധനാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സുബിയുടെ മരണം സ്ഥിരീകരിച്ചത്.

അതേസമയം, സുബിയെ മറ്റു വേറെ വലിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിൽ രക്ഷപ്പെടുമായിരുന്നു എന്നാണ് കുടുംബം പറയുന്നത്. സുബി ഇരുപത്തി ഒന്നാം തീയതി രാത്രി തന്നെ മരിച്ചിരുന്നു എന്നാണ് ഇവർ പറയുന്നത്. എന്നാൽ, മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത് പിറ്റേന്ന് ആയിരുന്നു. പുരോഹിതന്മാർ നടത്തുന്ന ഒരു ആശുപത്രിയാണ് ഇത്. ബില്ല് ചോദിച്ചിട്ടു തന്നില്ല, കേസ് കൊടുക്കാനും പറ്റാതെ ഉള്ള സ്ഥിതി ആയിരുന്നു.

സുബി സിസ്റ്ററിന്റെ അടുത്ത് കനക സിംഹാസനത്തിന്റെ കഥ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെയാണ് മരിച്ചത് എന്നും അമ്മ പറയുന്നു. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലാണ് സുബി ജനിച്ചത്. തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും എറണാകുളം സെന്റ് തെ രേസാസിലുമായിരുന്നു സുബിയുടെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസം.

സ്‌കൂളിൽ പഠിക്കുന്ന സമയത്ത് സുബി ബ്രേക്ക് ഡാന്‍സ് പഠിച്ചിരുന്നു. അതിലൂടെയാണ് കലാരംഗത്തേക്ക് എത്തുന്നത്. കൊച്ചിൻ കലാഭവനിലൂടെ മുഖ്യധാരയിലേക്കെത്തിയ സുബി നിരവധി വിദേശരാജ്യങ്ങളിൽ ധാരാളം സ്റ്റേജ് ഷോകളില്‍ കോമഡി സ്‌കിറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *