നായയുടെ ആക്രമണം; പിഞ്ചു കുട്ടികൾ ഉൾപ്പെടെ 8 പേർക്ക് പരിക്ക്

കോഴിക്കോട് എളേറ്റിൽ, പന്നൂർ പ്രദേശങ്ങളിൽ തെരുവ് നായയുടെ ആക്രമണത്തിൽ പിഞ്ചു കുട്ടികൾ ഉൾപ്പെടെ എട്ട് പേർക്ക് പരിക്ക്. രണ്ടര, മൂന്നര, ഏഴ് വയസ്സു പ്രായമുള്ള കുട്ടികൾക്കാണ് പരിക്കേറ്റത്.

വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് നായയുടെ ആക്രമണമുണ്ടായത്. പന്നൂർ എടവലത്ത് ഖദീസ(63)യെയാണ് നായ ആദ്യം കടിച്ചത്. ഇവരുടെ കൈ കടിച്ച് പറിച്ചു. ഇവിടെ നിന്ന് എളേറ്റിൽ ചോലയിൽ ഭാഗത്തേക്ക് ഓടിയ നായ ഏഴ് വയസ്സുകാരൻ ഉൾപ്പെടെയുള്ളവരെ കടിച്ചു.

പിന്നീട് തറോൽ ഭാഗത്തെത്തി മൂന്നര വയസ്സുകാരനെയും രണ്ടര വയസ്സുകാരനേയും കടിച്ചു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. നായയെ പിന്നീട് ഒഴലക്കുന്ന് സ്‌കൂളിന് സമീപത്തുവെച്ച് നാട്ടുകാർ തല്ലിക്കൊന്നു.

Leave a Reply

Your email address will not be published. Required fields are marked *